തലശ്ശേരി : തലശ്ശേരി താലൂക്ക് വികസന സമിതി യോഗം താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്നു.തലശ്ശേരി മാഹി ബൈപാസിലെ സർവ്വീസ് റോഡ് അടച്ചിട്ടിരിക്കുന്നുന്നതും ഇതുമൂലം ഉണ്ടാവുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്ന് തുടർച്ചയായി യോഗത്തിൽആവശ്യമുയർന്നു. എന്നാൽ NHi ഉദ്യോഗസ്ഥർ ഹാജരാവാത്തതിനാൽ കൃത്യമായ ഉത്തരം നൽകാൻ അധികൃതർക്ക് കഴിഞ്ഞില്ല.
വിഷയം കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.യോഗത്തിൽ ധർമ്മടം പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ എം.പി. മോഹനൻ അധ്യക്ഷത വഹിച്ചു.എൽ.ആർ. തഹസിൽദാർ വി. പ്രശാന്ത് കുമാർ, ഡെപ്യൂട്ടി താഹസിൽദാർ ബിനിഷ് കുമാർ, ഡെപ്യൂട്ടി താഹസിൽദാർ രാജേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.