Zygo-Ad

തലശ്ശേരി ചാലിൽ ജുമഅത്ത് പള്ളിയിൽ നബിദിനാഘോഷം മൗലീദ് പാരായണത്തോടെ സമാപിച്ചു.

 


തലശ്ശേരി: നാനൂറ്റിതൊണ്ണൂറ് വർഷം പഴക്കമുള്ള ചാലിൽ ജുമഅത്ത് പള്ളിയിൽ നബിദിനാഘോഷം മൗലീദ് പാരായണത്തോടെ സമാപിച്ചു. അഞ്ഞൂറ് വർഷങ്ങൾക്ക് മുമ്പ് റഷ്യയിലെ ബുഖാറ എന്ന സ്ഥലത്ത് നിന്ന് മത പ്രചരണത്തിന് ഇവിടെ എത്തിയ സയ്യിദ് ഇസ്മാഈൽ ജലാലുൽ ബുഖാരി തങ്ങളുടെ മഖ്ബറ ഇവിടെയാണ്.

മഹല്ല് ഖതീബ് മുഹമ്മദ് സാദിഖ് ഫൈസി, ദിൽഷാദ് യമാനി, സയ്യിദ് മുസ്തഫ തങ്ങൾ മഹല്ല് ഭാരവാഹികളായ കെ ഉമ്മർ, പി പി സിറാജ്, പി കെ സാദിഖ് സാമൂഹ്യ പ്രവർത്തകൻ മൻസൂർ മട്ടാമ്പുറം തുടങ്ങിയവർ നേതൃത്വം നൽകി. എരഞ്ഞോളി മൂസയുടെ പൗത്രൻ, മൻസൂർ മട്ടാമ്പുറത്തിന് സൺഗ്ലാസ് നൽകി ആദരിച്ചു. പരിപാടിയിൽ പങ്കെടുത്തവർകെല്ലാം ഭക്ഷണ വിതരണവും നടത്തി.

വളരെ പുതിയ വളരെ പഴയ