Zygo-Ad

ഗാന്ധിജി അനുസ്മരണവും മെമ്പർഷിപ്പ് കേമ്പയിനും ഒക്ടോബർ 2 ന്.


 തലശേരി :തലശേരി താലൂക്ക് നേഷണൽ ഓട്ടോറിക്ഷ ഡ്രൈവേർസ് യൂണിയൻ്റെ (ഐഎൻടിയുസി ] ആഭിമുഖ്യത്തിൽ 2024 ഒക്ടോബർ 2 ബുധനാഴ്ച രാവിലെ 9 മണിക്ക് തലശേരി പുതിയ ബസ്സ്റ്റാൻ്റിൽ ഗാന്ധിജി അനുസ്മരണവും മെമ്പർഷിപ്പ് കേമ്പയിനും സംഘടിപ്പിക്കും .

ഐ എൻ ടി യു സി നാഷണൽ ഓട്ടോറിക്ഷ യൂണിയൻ ഡിവിഷണൽ പ്രസിഡണ്ട് എം.കെ. ഉദയകുമാർ അദ്ധ്യക്ഷനാവുന്ന ചടങ്ങിൽ ഐഎൻടിയുസി കണ്ണൂർ ജില്ല പ്രസിഡണ്ട് ഡോ. ജോസ് പ്ലാത്തോട്ടം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.തലശ്ശേരി താലൂക്ക് പ്രസിഡണ്ട് പി.ജനാർദ്ദനൻ മുഖ്യഭാഷണം നടത്തും . മെമ്പർഷിപ്പ് വിതരണത്തിന് യു.രാഗേഷ് തുടക്കം കുറിക്കും.തലശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷൻ ആശംസ ഭാഷണം നടത്തും.എൻ കെ രാജീവ് സ്വാഗതവും കെ രാമചന്ദ്രൻ നന്ദിയും പറയും .

വളരെ പുതിയ വളരെ പഴയ