തലശ്ശേരി: തലശ്ശേരി നഗരസഭ ടൗൺഹാളിന് സമീപം നിർമ്മിച്ച 3 നില കെട്ടിടം ഞായറാഴ്‌ച രാവിലെ 10 ന് സ്‌പീക്കർ അഡ്വ. എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും.
സ്‌പീക്കറുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒന്നേകാൽ കോടി രൂപ ചിലവിലാണ് കെട്ടിടം നിർമ്മിച്ചത്.കെട്ടിടത്തിൽ കൃഷിഭവൻ, അംഗൻവാടി ആരോഗ്യ വിഭാഗം ഓഫീസ് മീറ്റിംഗ് ഹാൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ടെന്ന് നഗര ഭരണാധികാരികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.