Zygo-Ad

തലശ്ശേരി നഗരസഭ അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.


തലശ്ശേരി: തലശ്ശേരി നഗരസഭ അതിഥി തൊഴിലാളികൾക്കായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച മെഡിക്കൽ പരിശോധനാ ക്യാമ്പ് കോടിയേരി മലബാർ ക്യാൻസർ സെൻ്റർ മലാനി കൺസ്ട്രക്ഷൻ സൈറ്റിൽ വച്ച് കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ സഹകരണത്തോടെ ആരംഭിച്ചു.

തലശ്ശേരി നഗരസഭയിലെ മുഴുവൻ ഭാഗങ്ങളിലും എത്തുന്ന രീതിയിലാണ് മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നതിന് ഭരണ സമിതി തീരുമാനിച്ചിരുക്കുന്നത് എന്ന് മെഡിക്കൽ ക്യാമ്പ് ഉൽഘാടനം ചെയ്തു കൊണ്ട് വാർഡ് കൗൺസിലർ അഡ്വ.ശ്രീശൻ കെ.എം അറിയിച്ചു. വാർഡ് കൗൺസിലർ  വസന്ത . വി അദ്ധ്യക്ഷയായിരുന്ന ഉൽഘാടന ചടങ്ങിൽ കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ധന്യ എം.കെ പരിശോധനാ ക്യാമ്പിന് നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പക്ടർ ടെനിസൻ തോമസ് അതിഥി തൊഴിലാളികൾക്ക് സ്വച്ചതാ ഹി സേവാ എന്നതിനെ കുറിച്ച് ആരോഗ്യക്ലാസ്സ് നൽകി. ജീവിതശൈലി രോഗങ്ങളെ കണ്ടെത്തുന്നതിനും , തടയുന്നതിനും മലമ്പനി,മന്ത്, ലപ്രസി, ടി.ബി എന്നീ രോഗങ്ങളുടെയും ടെസ്റ്റുകൾ നടത്തി. 140 അതിഥി തൊഴിലാളികൾ ക്യാമ്പിൽ പങ്കെടുത്തു.സ്ഥലം ജൂ. ഹെൽത്ത് ഇൻസ്പക്ടർ പ്രജേഷ് പറമ്പത്ത് സ്വാഗതവും മലാനി കൺസ്ട്രക്ഷൻ വർക്ക് സൈറ്റ് സേഫ്റ്റി ഓഫീസർ .ജിതിൻ രാജ് നന്ദിയും പറഞ്ഞു. 

വളരെ പുതിയ വളരെ പഴയ