Skip to content
വിവാഹിതനാവാന്‍ നാട്ടിലേക്കു തിരിക്കാനിരുന്ന തലശ്ശേരി സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു
വിവാഹിതനാവാന്‍ നാട്ടിലേക്കു തിരിക്കാനിരുന്ന തലശ്ശേരി സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു

ദുബൈ : മലയാളി യുവാവ് ദുബൈയിൽ
ഹൃദയാഘാതം കാരണം നിര്യാതനായി. അൽ അൻസാരി എക്സ്ചേഞ്ച് ജീവനക്കാരൻ തലശേരി ചേറ്റം കുന്ന് സ്വദേശി മുഹമ്മദ് ഷാസ് (29) ആണ് മരിച്ചത്.

എൻ പി മൊയ്‌- വി കെ ഷഹന ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ : റാബിയ, റിയൂ. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം ദുബൈയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മുഹമ്മദ് ഷാസിൻ്റെ വിവാഹം അടുത്ത ആഴ്ചയായിരുന്നു നടക്കേണ്ടിയിരുന്നത്.

കല്യാണത്തിനായി അടുത്ത ദിവസം നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിലാണ് മരണം സംഭവിച്ചത്.

തലശ്ശേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..