Skip to content
പിണറായി പെരുമ കൾച്ചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന ‘പിണറായി പെരുമ’ മെയ് എട്ടിന്
പിണറായി പെരുമ കൾച്ചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന ‘പിണറായി പെരുമ’ മെയ് എട്ടിന്

പിണറായി കൺവെൻഷൻ സെന്ററിലും പ്രത്യേകം സജ്ജമാക്കിയ ഓപ്പൺ ഓഡിറ്റോറിയത്തിലുമാണ് പരിപാടി
നടക്കുന്നത്. മെയ് എട്ടിന് വൈകിട്ട് ആറിന് സിനിമാ നടൻ മധുപാൽ കൺവെൻഷൻ സെൻ്ററിന് സമീപം കൊടി ഉയർത്തുന്നതോടെ പിണറായി പെരുമയ്ക്ക് തുടക്കമാവും.
തുടർന്ന് 6.30 കൺവെൻഷൻ സെന്ററിൽ ‘കവിയും കവിതയും’ പരിപാടിയിൽ ആലങ്കോട് ലീലാ കൃഷ്ണന്റെ കവിതാ അവതരണത്തോടുകൂടി കലാ പെരുപാടികൾ ആരംഭിക്കും.
21ന് രാത്രി 7.30 ന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.

വാർത്താ സമ്മേളനത്തിൽ പിണറായി പെരുമ ജനറൽ കൺവീനർ അഡ്വ. വി പ്രദീപൻ, പി എം അഖിൽ, കെ യു ബാലകൃഷ്ണൻ നിഖിൽകുമാർ, വി ജനാർദനൻ എന്നിവർ പങ്കെടുത്തു.

പിണറായി പെരുമ പ്രചാരണത്തിന്റെ ഭാഗമായി വനിതകളുടെ ഇരുചക്ര വാഹനറാലി സംഘടിപ്പിച്ചു. പിണറായി ടൗണിൽ റാലി അന്തർദേശീയ ഫെൻസിങ് താരം എസ് ജി ആർച്ച ഫ്ലാഗ് ഓഫ് ചെയ്തു. പി ജസിന അധ്യക്ഷയായി. അന്തർദേശീയ ഫെൻസിങ് താരം കെ പി ഗോപിക, കെ ശാരിക എന്നിവർ സംസാരിച്ചു. ചടങ്ങിൽ പിണറായി പെരുമ ജനകീയ നിധിയിലേക്ക് റിസപ്ഷൻ കമ്മിറ്റി സംഭാവന ചെയ്യുന്ന പതിനായിരം രൂപ ടി ആർ വിധു പെരുമ ജനറൽ കൺ വീനർ വി പ്രദീപന് കൈമാറി.

തലശ്ശേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..