Skip to content
`തെരഞ്ഞെടുപ്പ് ചൂടിനിടെ പുറത്തെ ചൂട് അറിയാതെ പോകരുത്; വോട്ട് ചെയ്യാൻ പോകുമ്പോൾ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.`
`തെരഞ്ഞെടുപ്പ് ചൂടിനിടെ പുറത്തെ ചൂട് അറിയാതെ പോകരുത്; വോട്ട് ചെയ്യാൻ പോകുമ്പോൾ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.`

കണ്ണൂർ:ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ വിധിയെഴുതാൻ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തുകയാണ്.

എന്നാല്‍ ഉയര്‍ന്നു വരുന്ന അതിതീവ്ര ചൂട് വെല്ലുവിളിയാകുമോ എന്നാണ് ആശങ്കയാകുന്നത്. ഇന്ന് പാലക്കാട് 41 ഡിഗ്രി വരെ ചൂട് ഉയരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മറ്റ് ജില്ലകളിലും കനത്ത ചൂടു ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ പോളിംഗ് ബൂത്തിലേക്ക് വരുമ്പോൾ വോട്ടര്‍മാര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

◾തൊപ്പി, കുട എന്നിവ കയ്യില്‍ കരുതുക.

◾അയഞ്ഞ കോട്ടന്‍ വസ്‌ത്രങ്ങള്‍ ധരിക്കുക.

◾ഒരു കുപ്പിയില്‍ തിളപ്പിച്ച്‌ ആറിച്ച വെള്ളം കരുതുക.

◾വോട്ട് രേഖപ്പെടുത്താനായി വരിയില്‍ നിൽകുമ്പോൾ വെയില്‍ നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

◾സണ്‍സ്‌ക്രീന്‍ നിർബന്ധമായി പുരട്ടുക.

◾മരുന്ന് കഴിക്കുന്നവര്‍ തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലും അത് മുടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

◾കുട്ടികളെ പോളിംഗ് ബൂത്തിലേക്ക് കൊണ്ടുപോകുന്നത് പരമാവധി ഒഴിവാക്കുക.

◾ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുക

◾ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ ഉടന്‍ ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടുക.

കനത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍ പോളിംഗ് സ്റ്റേഷനുകളില്‍ അവശ്യ സൗകര്യങ്ങളെല്ലാം ഒരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതുപ്രകാരം കുടിവെള്ളം, ക്യൂനില്‍ക്കുന്നവര്‍ക്ക് തണല്‍, മുതിര്‍ന്ന വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം, ഭിന്നശേഷിക്കാര്‍ക്ക് വീല്‍ ചെയര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍, ടോയ്‌ലറ്റ് സംവിധാനം തുടങ്ങിയ എല്ലാ പോളിംഗ് ബൂത്തിലും ഒരുക്കിയിട്ടുണ്ട്.

തലശ്ശേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..