Skip to content
കൊട്ടിയൂർ മഹോത്സവം: ഭിക്ഷാടനം നിരോധിക്കും
കൊട്ടിയൂർ മഹോത്സവം: ഭിക്ഷാടനം നിരോധിക്കും

കൊട്ടിയൂർ:കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ഡോക്ട ർമാരുടെ സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കാനും ഭിക്ഷാടനം പൂർണമായും നിരോധിക്കാനും ദേവസ്വം ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു.

ഉത്സവത്തിന് പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഏർപ്പെടുത്തും. കുടിവെള്ള സൗകര്യവും വിപുലീകരിക്കും. ക്ഷേത്ര പരിസരത്ത് സി
സി ടി വി കാമറ സ്ഥാപിക്കാനും തീരുമാനിച്ചു. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എം ആർ മുരളി അധ്യക്ഷനായി. കൊ ട്ടിയൂർ ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ നായർ, മലബാർ ദേവസ്വം ബോർഡംഗം കെ ജനാർദനൻ, മലബാർ ദേവസ്വം ബോർഡ് കമീഷണർ സി ബീന, അസി. കമീഷണർ എൻ ഷാജി, പഞ്ചായത്ത് പ്രസിഡൻ്റ് റോയി നമ്പുടാകം, കേളകം പഞ്ചായത്ത് പ്രസിഡൻ്റ് സി ടി അനീഷ്, ഹരിതകേരളം മിഷൻ ജില്ലാ കോ ഓഡിനേറ്റർ ഇ കെ സോമശേഖരൻ, ശുചിത്വമിഷൻ ജില്ലാ കോ ഓഡിനേറ്റർ കെ എം സുനിൽകു മാർ, ഡിവൈഎസ്‌പി ടി കെ അഷറഫ്, കെ ഗോകുൽ, കെ നാരായണൻ, തുടങ്ങിയവർ സംസാരിച്ചു.

തലശ്ശേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..