Skip to content
പോളിംഗ് സ്റ്റേഷന് പുറത്ത് ഷാഫി പി. തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാനെന്ന് യുഡിഎഫ്.
പോളിംഗ് സ്റ്റേഷന് പുറത്ത് ഷാഫി പി. തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാനെന്ന് യുഡിഎഫ്.

പാനൂർ: തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാൻ ഷാഫി പറമ്പിൽ എന്ന പേര് ചുരുക്കി ഷാഫി.പി എന്നാക്കി മാറ്റിയെന്ന ആരോപണവുമായി യുഡിഎഫ് രംഗത്ത്. ഇടത് അനുകൂല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് പോളിംഗ് സ്റ്റേഷന് പുറത്ത് പേര് ചുരുക്കി എഴുതി തിരഞ്ഞെടുപ്പിൽ കൃത്രിമം നടത്താൻ ശ്രമിക്കുന്നതെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു.പോളിംഗ് സ്റ്റേഷനുകൾക്ക് പുറത്ത് പതിക്കുന്ന പോസ്റ്ററുകൾ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ഇട നൽകുന്ന തരത്തിലാണ് ഉള്ളത്. ഇത് ബോധപൂർവ്വമാണെന്നും പോളിംഗ് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചാണ് ഈ കൃത്രിമം കാണിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.

തലശ്ശേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..