Skip to content
മാഹിപ്പാലം അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു
മാഹിപ്പാലം അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു

മയ്യഴി:മാഹിപ്പാലത്തിന്റെ അറ്റകുറ്റ പ്രവൃത്തി പുരോഗമിക്കുന്നു. ആദ്യ ഘട്ടമായി പാലത്തിലെ ടാറിങ് പൂർണമായും അടർത്തി മാറ്റി. നിലവിൽ എക്സ്‌പാൻഷൻ ജോയിന്റുകളിലെ തകർന്ന ഭാഗം നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് നടക്കുന്നത്. തകർന്ന ഭാഗം നീക്കം ചെയ്ത് വെൽഡ് ചെയ്ത് യോജിപ്പിക്കും. തുടർന്ന് മെക്കാഡം ടാറിങ് നടത്ത ടാറിങ് നടത്തി കൈവരി പെയിൻ്റടിച്ച് മോടിപിടിപ്പിക്കും.

ഗതാഗതം നിരോധിച്ചിട്ടും രാത്രിയിൽ ഉൾപ്പെടെ ഇരുചക്ര വാഹനങ്ങൾ കടന്നു പോകുന്നത് അപകടങ്ങൾക്ക് ഇടയക്കുമാകുമെന്നതിനാൽ പാലത്തിൻ്റെ ഇരുവശവും പൂർണമായും അടച്ചു. കാൽനട യാത്രക്കാർക്ക് സഞ്ചരിക്കാനുള്ള സൗകര്യമുണ്ട്. പാലം അടച്ചതിനാൽ ബസ് സർവിസ് പാലത്തിന് ഇരുഭാഗത്തുമായി സർവീസ് അവസാനിപ്പിക്കുന്ന രീതിയാണ് തുടരുന്നത്. ദീർഘദൂര വാഹനങ്ങൾ ബൈപ്പാസ് റോഡ് വഴിയാണ് കടന്ന് പോകുന്നത്.

തലശ്ശേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..