Skip to content
മൂന്ന് ആർ എസ് എസ് പ്രവർത്തകരെ കാപ്പ ചുമത്തി നാടുകടത്തി
മൂന്ന് ആർ എസ് എസ് പ്രവർത്തകരെ കാപ്പ ചുമത്തി നാടുകടത്തി

കൂത്തുപറമ്പ് : നിരവധി കേസുകളില്‍ പ്രതികളായ മൂന്ന് ആർ.എസ്.എസ് പ്രവർത്തകരെ കാപ്പ ചുമത്തി നാടുകടത്തി. ചൂണ്ടയിലെ പള്ളിയത്ത് ഞാലില്‍ ഹൗസില്‍ അമല്‍ രാജ് (28), ചൂണ്ടയിലെ പി.കെ. നിവാസില്‍ റിഷില്‍ (28), തൊടീക്കളത്തെ നടുക്കണ്ടി ഹൗസില്‍ മിഥുൻ (28) എന്നിവർക്കെതിരെയാണ് കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങള്‍ തടയല്‍ നിയമം (കാപ്പ) ചുമത്തിയത്. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ അജിത് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ല കലക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി.

കണ്ണവത്തെ എസ്.ഡി.പി.ഐ പ്രവർത്തകൻ സയ്യിദ് സലാഹുദ്ദീൻ വധം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് മൂന്നുപേരും.

തലശ്ശേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..