“നഗരത്തിന്റെ ശുചിത്വം നിലനിർത്താൻ,കുത്തുപറമ്പ് നഗരപരിധിയിൽ മേയ് 19-നു ശുചിത്വ ഹർത്താൽ ആചരിക്കും”
കൂത്തുപറമ്പ്:മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി കൂത്തുപറമ്പ് നഗരപരിധിയിൽ മേയ് 19-നു ഉച്ചവരെ ശുചിത്വ ഹർത്താൽ ആചരിക്കാൻ തീരുമാനിച്ചു. വ്യാപാര സംഘടനാപ്രതിനിധികളുടെയും ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് ഉടമകളുടെയും യോഗത്തിലാണ് ശുചിത്വ ഹർത്താൽ വിജയിപ്പിക്കാൻ തീരുമാനിച്ചത്. ഇത് നഗരത്തിന്റെ ശുചിത്വം നിലനിർത്താൻ, വിവിധ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ, പൊതു ആരോഗ്യത്തിനു ഗുണകരമാകും. ഹർത്താലിൽ രാവിലെ 7.30 മുതൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ട് പൊതുജനങ്ങൾ ശുചിത്വ പ്രവർത്തനങ്ങളിൽ പങ്കുചേരും. ഹരിത കർമസേനയും സന്നദ്ധ സംഘടനകളും പങ്കാളികളാകും.
മഴക്കാലത്തിനുമുമ്പ് ഹോട്ടലുകളിൽനിന്ന് മലിനജല ഒഴുക്കൽ തടയാൻ കർശനനടപടി എടുക്കും സോക്പിറ്റ് ഇല്ലാത്ത ഹോട്ടലുകളുടെ ലൈസൻസ് റദ്ദ് ചെയ്യും
യോഗത്തിൽ നഗരസഭാ ചെയർമാൻ വി.സുജാത അധ്യക്ഷയായി. സെക്രട്ടറി കെ ആർ അജി, കെ അജിത, അബ്ദുൾസത്താർ, ഹെൽത്ത് ഇൻസ്പെക്ടർ കെ ബാബു എന്നിവർ സംസാരിച്ചു.