തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ പേ പാർക്കിംഗ് കേന്ദ്രത്തിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ കവർന്നു. മട്ടന്നൂർ കോളാരി ഗോവിന്ദം വീട്ടിൽ കെ.വി സഹദേവന്റെ ഉടമസ്ഥതയിലുള്ള KL 58 AD 0161 നമ്പർ സ്‌കൂട്ടറാണ് മോഷണം പോയത്.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് സുരക്ഷിതമായി പാർക്ക് ചെയ്തിരുന്ന വാഹനം തിരികെയെത്തിയപ്പോഴാണ് കാണാതായ വിവരം ഉടമ അറിയുന്നത്. സംഭവത്തിൽ കെ.വി സഹദേവൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
