പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 11 വർഷം തടവും പിഴയും ശിക്ഷ വിധിച്ചു. പിണറായി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പടന്നക്കര ചിറായിൻ്റവിട വി.സി. സന്തോഷിനെയാണ് തലശേരി പോക്സോ സ്പെഷൽ കോടതി വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്. 25,000 രൂപയാണ് പിഴയടക്കേണ്ടത്.