Zygo-Ad

സീബ്രാ ലൈനിലും ഫുട്പാത്തിലും അനധികൃത പാർക്കിങ് രൂക്ഷം; തലശ്ശേരിയിൽ കാൽനട യാത്രക്കാർ ദുരിതത്തിൽ


തലശ്ശേരി:തലശ്ശേരി നഗരത്തിലെ പ്രധാന റോഡുകളിലും നടപ്പാതകളിലും അനധികൃത വാഹന പാർക്കിങ് രൂക്ഷമാകുന്നു. എം.ജി. റോഡിലെ സീബ്രാ ക്രോസിങ്ങുകളിലും ഫുട്പാത്തുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കാൽനടയാത്രക്കാരുടെയും രോഗികളുമായി പോകുന്ന ആംബുലൻസുകളുടെയും സഞ്ചാരത്തിന് വലിയ തടസ്സം സൃഷ്ടിക്കുകയാണ്. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടും നിയമലംഘനം തുടരുകയാണ്.

പഴയ ബസ് സ്റ്റാൻഡ്, ട്രാഫിക് പോലീസ് സ്റ്റേഷൻ റോഡ്, ലോഗൻസ് റോഡ് എന്നിവിടങ്ങളിലും അനധികൃത പാർക്കിങ്ങും അമിതവേഗതയും അപകടസാധ്യത വർധിപ്പിക്കുന്നു. പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്നും കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറപ്ഷൻ ഫോഴ്സ് (NHRACF) തലശ്ശേരി നഗരസഭയ്ക്കും പരാതി നൽകിയിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ