Zygo-Ad

തലശ്ശേരി മണ്ഡലത്തിലെ വിവിധ വികസന പ്രവൃത്തികളുടെ അവലോകനം നടത്തി

 


തലശ്ശേരി: തലശ്ശേരി നിയമസഭാ മണ്ഡലത്തിൽ നടന്നു വരുന്ന വിവിധ പദ്ധതികളുടെ അവലോകനം എം.എൽ.എ. കാരായി രാജന്റെ നേതൃത്വത്തിൽ തലശ്ശേരി നഗരസഭ ഹാളിൽ നടന്നു. പി.ഡബ്ല്യു.ഡി., കെ.എസ്.ടി.പി., കെ.ആർ.എഫ്.ബി., വാട്ടർ അതോറിറ്റി, ജലജീവൻ മിഷൻ തുടങ്ങിയ വിവിധ വകുപ്പുകളിലൂടെ നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി.

തിരുവങ്ങാട്-ചമ്പാട് റോഡ്, പുളിഞ്ഞോളി കടവ് പാലം, കുണ്ടുചിറ പാലം തുടങ്ങിയ കിഫ്ബി പദ്ധതികൾ വേഗത്തിലാക്കാൻ തീരുമാനിച്ചു. കൊടുവള്ളി-പിണറായി-അഞ്ചരക്കണ്ടി-മട്ടന്നൂർ എയർപോർട്ട് കണക്ടിവിറ്റി റോഡിന്റെ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. പന്ന്യന്നൂർ ഗവ. ഐ.ടി.ഐ., കൊടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ കോളേജ്, പുന്നോൽ ഗവ. യു.പി. സ്കൂൾ, കതിരൂർ ഗവ. വി.എച്ച്.എസ്.എസ്., കാവുംഭാഗം ഗവ. എച്ച്.എസ്.എസ്., തിരുവങ്ങാട് ഗവ. എച്ച്.എസ്.എസ്., കണ്ടിക്കലിലേക്ക് മാറ്റുന്ന ജനറൽ ആശുപത്രി, അമ്മയും കുഞ്ഞും ആശുപത്രി എന്നിവയുടെ നിർമ്മാണ പുരോഗതിയും യോഗം അവലോകനം ചെയ്തു.

നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് ചെയർപേഴ്‌സൺ ഭാരതി ടീച്ചർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

 

വളരെ പുതിയ വളരെ പഴയ