തലശ്ശേരി (കണ്ണൂർ): ശോഭ വധക്കേസിൽ പ്രതി കുറ്റക്കാരനാണെന്ന് തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) കണ്ടെത്തി. അമ്മയെ കൊലപ്പെടുത്തുന്നത് നേരിൽ കണ്ട അഞ്ചുവയസ്സുകാരനായ മകന്റെ മൊഴിയാണ് കേസിൽ ഏറെ നിർണ്ണായകമായത്.
പ്രോസിക്യൂഷൻ ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും ദൃക്‌സാക്ഷിയായ കുട്ടിയുടെ മൊഴിയും പരിഗണിച്ചാണ് കോടതി പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്. കേസിലെ ശിക്ഷാവിധി കോടതി ഉടൻ പ്രഖ്യാപിക്കും.
