തലശ്ശേരി (കണ്ണൂർ): കതിരൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ടയേർഡ് എംപ്ലോയീസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിരമിച്ച അധ്യാപകരുടെയും ജീവനക്കാരുടെയും സംഗമം 'സ്നേഹസ്പർശം 2026' എന്ന പേരിൽ തലശ്ശേരി ഹോട്ടൽ ഗോകുലം ഫോർട്ടിൽ സംഘടിപ്പിച്ചു. ചടങ്ങ് കെ.എം. ശിവകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജ്യോതി കേളോത്ത് അധ്യക്ഷത വഹിച്ചു.
സംഗമത്തിൽ സി.എച്ച്. കുഞ്ഞബ്ദുള്ള മാസ്റ്റർ, കെ.കെ. അബ്ദുള്ള മാസ്റ്റർ, വി. രാജൻ മാസ്റ്റർ, മാധുരി ടീച്ചർ, സി.വി. കണാരൻ മാസ്റ്റർ, വിജയൻ കാരായി, സി. ജലചന്ദ്രൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ചടങ്ങിൽ എൺപത് വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന അധ്യാപകരെയും ജീവനക്കാരെയും പൊന്നാട അണിയിച്ച് ആദരിച്ചു. എം.കെ. ശിവദാസൻ മാസ്റ്റർ, പി.എ. ലക്ഷ്മണൻ മാസ്റ്റർ, വി.കെ. ബാലൻ മാസ്റ്റർ, അജയ് ഘോഷ് മാസ്റ്റർ, വി.പി. മാസ്റ്റർ, കെ.എൻ. വിജയൻ മാസ്റ്റർ, പി. രാജൻ മാസ്റ്റർ, കെ. കുമാരൻ മാസ്റ്റർ, പി.പി. ഗംഗാധരൻ മാസ്റ്റർ, വിജയൻ കാരായി, മാധുരി ടീച്ചർ, ഗീത എറോത്ത്, കെ. സതി ടീച്ചർ, സി. പത്മിനി ടീച്ചർ, പി.വി. സുശീല ടീച്ചർ, സി.വി. രാജേന്ദ്രൻ തുടങ്ങിയവരെയാണ് ആദരിച്ചത്.
സംഗമത്തിൽ എ.കെ. സതീഷ് ബാബു സ്വാഗതവും സി.വി. കാന്തിമതി ടീച്ചർ നന്ദിയും രേഖപ്പെടുത്തി.
