തലശ്ശേരി (കണ്ണൂർ): എവറസ്റ്റ് കൊടുമുടി കീഴടക്കാനുള്ള യാത്രയ്ക്കിടെ തലശ്ശേരി സ്വദേശിയായ യുവാവ് നേപ്പാളിൽ മരിച്ചു. എരഞ്ഞോളി ചുങ്കം അങ്കണവാടിക്ക് സമീപം പടിഞ്ഞാറേപ്പുരയ്ക്കൽ കെ.വി. അഞ്ജുനാഥ് (31) ആണ് മരിച്ചത്.
ഉയർന്ന പ്രദേശങ്ങളിൽ എത്തുമ്പോൾ അന്തരീക്ഷമർദ്ദവും ഓക്സിജന്റെ അളവും കുറയുന്നത് മൂലം ശരീരത്തിനുണ്ടാകുന്ന അസ്വസ്ഥതയായ 'അക്യൂട്ട് മൗണ്ടൻ സിക്ക്നസ്' (Acute Mountain Sickness) ബാധിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
അഞ്ജുനാഥിന്റെ അപ്രതീക്ഷിത വിയോഗം നാടിനെയും സുഹൃത്തുക്കളെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരുന്നു.
