തലശ്ശേരി: എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള ട്രെക്കിങ്ങിനിടെ നേപ്പാളിൽ മരിച്ച എരഞ്ഞോളി ചുങ്കം സ്വദേശി കെ.വി. അൻജുനാഥിന്റെ വീട് ഷാഫി പറമ്പിൽ എം.പി സന്ദർശിച്ചു. കുടുംബാംഗങ്ങളെ കണ്ട അദ്ദേഹം അനുശോചനം അറിയിച്ചു.
സുശീൽ ചന്ത്രോത്ത്, അഡ്വ. കെ. ഷുഹൈബ്, മനോജ് കുമാർ കെ.പി, പി.വി. രാധാകൃഷ്ണൻ, എം.പി. സുധീർ ബാബു, കെ. കമൽജിത്ത് എന്നിവരും എം.പിക്കൊപ്പം ഉണ്ടായിരുന്നു.
