Zygo-Ad

നാദാപുരത്ത് വൈദ്യുതി ബിൽ അടയ്ക്കാത്തതിനെച്ചൊല്ലി മകനുമായി തർക്കവും മർദ്ദനവും; ദിവസങ്ങൾക്കിപ്പുറം ഉമ്മ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ


നാദാപുരം: വൈദ്യുതി ബിൽ അടയ്ക്കാത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മകന്റെ മർദ്ദനമേറ്റ വീട്ടമ്മയെ ദിവസങ്ങൾക്കിപ്പുറം സ്വന്തം വീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. നാദാപുരം ഇരിങ്ങണ്ണൂർ കയനോളി മഹല്ലിലെ പോത്തേരി സുഹ്റ (58) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറരയോടെയാണ് സംഭവം.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് സുഹ്റയ്ക്ക് മകന്റെ മർദ്ദനമേറ്റത്. സംഭവത്തിൽ സുഹ്റ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മകൻ യാസിറിനെതിരെ നാദാപുരം പൊലീസ് കേസെടുത്തിരുന്നു.

വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് കെ.എസ്.ഇ.ബി ഓഫീസിൽനിന്ന് യാസിറിന് ഫോൺ വിളി വന്നിരുന്നു. ഇത് അപമാനമായി തോന്നിയതിനെ തുടർന്ന് വീട്ടിലെത്തിയ യാസിർ മാതാവുമായി വാക്കുതർക്കത്തിലേർപ്പെടുകയും പിന്നീട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

സുഹ്റയുടെ മരണകാരണം വ്യക്തമല്ല. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുമെന്ന് നാദാപുരം പൊലീസ് പറഞ്ഞു. മകൻ യാസർ നിരവധി മയക്കുമരുന്ന് കേസിൽ പ്രതിയാണ്. ഇയാൾ ലഹരി ഉപയോഗിച്ച് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവാണെന്നും നാട്ടുകാർ പറഞ്ഞു. ഭർത്താവ്: ഉസ്മാൻ. മക്കൾ: യാസർ, ഹാഷിം, ജാസ്മി. മരുമക്കൾ: അഷ്റഫ് കീഴ്മഠം, മുജീറ വയനാട്.

 

വളരെ പുതിയ വളരെ പഴയ