Zygo-Ad

നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തലശ്ശേരിയിൽ യൂത്ത് ലീഗ് പ്രകടനം നടത്തി

 


തലശ്ശേരി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് നടത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ഇന്ത്യ സഖ്യ നേതാക്കളെ ഡൽഹിയിൽ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് തലശ്ശേരി മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധ പ്രകടനത്തിന് തഫ്ലീ മാണിയാട്ട്, ജംഷീർ മഹ്മൂദ്, അഫ്സൽ മട്ടാമ്പ്രം, സാഹിദ്, താഷരിഫ്, നിസ്തസ്, റമീസ് നരസിംഹ, റുഫൈസ് ഉബൈസ്, അസറുദീൻ കണ്ണോത്ത് പള്ളി, ഷഹസാദ്, ഷഹബാസ് കായ്യത്ത്, മിർണാൻ ശബാദ്, തയ്യിബ്, നൗഷാർ കെ.കെ. എന്നിവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ