Zygo-Ad

മാലിന്യക്കൂമ്പാരം: വേങ്ങാട് ക്വാർട്ടേഴ്‌സ് ഉടമയ്ക്കും സ്ഥാപനത്തിനും എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിഴ ചുമത്തി

 


പിണറായി: മാലിന്യ സംസ്കരണത്തിലെ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വേങ്ങാട് പഞ്ചായത്ത് പരിധിയിൽ രണ്ട് സ്ഥാപനങ്ങൾക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടപടി സ്വീകരിച്ചു. രണ്ട് സ്ഥാപനങ്ങളിലായി 17,000 രൂപയാണ് പിഴ ചുമത്തിയത്.

വെളുത്താണ്ടി മാടത്തുമ്മൽ ഹംസയുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്‌സിൽ ദുർഗന്ധം വമിക്കുന്ന രീതിയിൽ ജൈവ അജൈവ മാലിന്യങ്ങൾ കൂട്ടിയിട്ട നിലയിലായിരുന്നു. അജൈവ മാലിന്യങ്ങൾ പൂർണമായും ഹരിതകർമ സേനയ്ക്ക് കൈമാറുന്നില്ലെന്നും താമസക്കാരുടെ എണ്ണത്തിന് അനുസൃതമായി ശുചിമുറി സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്നും പരിശോധനയിൽ സ്ക്വാഡ് കണ്ടെത്തി. ഇതിനെ തുടർന്ന് കെട്ടിട ഉടമയ്ക്ക് 15,000 രൂപ പിഴ ചുമത്താനും തുടർനടപടികൾ സ്വീകരിക്കാനും പഞ്ചായത്തിന് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നിർദേശം നൽകി.

കൂടാതെ, ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ പ്ലാസ്റ്റിക് കവറിലാക്കി റിങ് കമ്പോസ്റ്ററിൽ നിക്ഷേപിച്ചതിന് പവർലൂം മെട്ടയിലെ എളനാട് മിൽക്ക് പ്രൈവറ്റ് ലിമിറ്റഡിന് 2,000 രൂപയും പിഴ ചുമത്തി.

 

വളരെ പുതിയ വളരെ പഴയ