Zygo-Ad

തലശ്ശേരി സൗത്ത് ബി.ആർ.സി.യുടെ നേതൃത്വത്തിൽ 'റിവൈവ് 2026' അധ്യാപക പരിശീലനത്തിന് തുടക്കമായി


തലശ്ശേരി: സമഗ്ര ശിക്ഷാ കേരളം തലശ്ശേരി സൗത്ത് ബി.ആർ.സി.യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'റിവൈവ് 2026' നവജീവനം അധ്യാപക പരിശീലന പരിപാടിക്ക് തുടക്കമായി.

പരിപാടിയുടെ ഉദ്ഘാടനം തലശ്ശേരി അസിസ്റ്റന്റ് എജ്യുക്കേഷണൽ ഓഫീസർ (എ.ഇ.ഒ.) സി.പി. പ്രീത നിർവ്വഹിച്ചു. അധ്യാപകരുടെ ബോധനരീതികൾ കാലോചിതമായി നവീകരിക്കുന്നതിനും പാഠ്യപദ്ധതി മികവ് ഉറപ്പുവരുത്തുന്നതിനുമാണ് പരിശീലനം ലക്ഷ്യമിടുന്നത്.

വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ബി.ആർ.സി. പ്രതിനിധികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ