തലശ്ശേരി മെയിൻ റോഡിൽ വാധ്യാർ പീടികയ്ക്ക് സമീപം ഉപയോഗിച്ച സംഗീതോപകരണങ്ങളുടെ അപൂർവ്വ ശേഖരങ്ങളുമായി 'ജാസ്സ് മ്യൂസിക്സ് വിന്റേജ് കളക്ഷൻ' പ്രവർത്തനം തുടങ്ങി. ഉല്ലാസ് മാസ്റ്റർ, എമിർ മീഖയിൽ എന്നിവർ ചേർന്ന് സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ജാഫർ ജാസ്സ്, ശ്രീജേഷ്, റഫ്നാസ്, കാസിം എം.സി, ഷാഫി അഴിയൂർ, ജസീർ, സി.കെ.ലത്തീഫ്, ഉമ്മർ ഹാജി, ഡയാന, സുബൈദ, സൈറ മുഹമ്മദ്, മുസ്തഫ മുഴപ്പിലങ്ങാട്, റിയാസ്, മസ്ഫർന എന്നിവരടക്കം നിരവധിയാളുകൾ പങ്കെടുത്തു.
