Zygo-Ad

ഇല്ലിക്കുന്ന് ഗുണ്ടർട്ട് ബംഗ്ലാവിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് തലശേരി ഡിഎംസി

 


തലശേരി: തലശേരി ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കുരുന്നുകൾക്കായി വിദ്യാരംഭ ചടങ്ങ് സംഘടിപ്പിച്ചു. ചരിത്രപ്രസിദ്ധമായ തലശേരി ഇല്ലിക്കുന്ന് ഗുണ്ടർട്ട് ബംഗ്ലാവിൽ വച്ച് നടന്ന പ്രൗഡഗംഭീരമായ ചടങ്ങ് പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് എം. മനോജ് ഉദ്ഘാടനം ചെയ്തു.

ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കൗൺസിൽ ചെയർമാൻ കാരായി രാജൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജഡ്ജ് എം. മനോജ്, പ്രമുഖ ചരിത്രകാരൻ കെ.കെ. മാരാർ എന്നിവർ ചേർന്നാണ് കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയത്.

മുൻ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ, നഗരസഭ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ, ഫാദർ ആൽഡ്രിൻ, ഡിഎംസി മാനേജർ ജിഷ്ണു ഹരിദാസൻ, അക്ഷയ് രവീന്ദ്രൻ, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ. അഷറഫ്, ഹെന്റി ആന്റണി, കൗൺസിലർ സി. പ്രശാന്ത് എന്നിവരും നിരവധി രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു. നിരവധിയായ കുട്ടികളാണ് ബംഗ്ലാവിൽ വച്ച് അറിവിന്റെ ലോകത്തേക്ക് ചുവടുവച്ചത്.



വളരെ പുതിയ വളരെ പഴയ