ലോക പക്ഷാഘാത ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും ചേറ്റംകുന്ന് റസിഡൻസ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ പക്ഷാഘാത ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. തലശ്ശേരി ഗോകുലം ഫോർട്ടിൽ വെച്ച് നടന്ന പരിപാടി പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ രാജീവ് നമ്പ്യാർ ഉദ്ഘാടനം ചെയ്യുകയും വിഷയത്തിൽ ക്ലാസ് എടുക്കുകയും ചെയ്തു. തുടർന്ന് റുമറ്റോളജിസ്റ്റ് ഡോ അനു ബാലകൃഷ്ണനും ക്ലാസെടുത്ത് പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടി നൽകി. ഇരുവർക്കും ചടങ്ങിൽ സ്നേഹാദരവ് നൽകി.
സി ആർ എ പ്രസിഡന്റ് ജംഷീർ മഹമൂദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി രമേഷ് പൂഴിയിൽ സ്വാഗതം ആശംസിച്ചു. വിമെൻ ഐ എം എ പ്രസിഡന്റ് ഡോ ശ്രീജ, ചേറ്റംകുന്ന് വാർഡ് കൗൺസിലർ മുസൈറ കരിയാടൻ എന്നിവർ ആശംസകൾ നേർന്നു. സി ആർ എ വനിതാ പ്രസിഡന്റ് സുഷമ ഷറഫുദ്ദീൻ, ഇ സി അംഗങ്ങളായ കെ പി അൻവർ, സി ഒ ടി ജംഷീദ്, സുമയ്യ, കെ എം സുനിൽ, മഹിജ ഹേമാനന്ദ്, ശ്രീകല പ്രസാദ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. പി എം അബ്ദുൾ ബഷീർ നന്ദി പറഞ്ഞു.
