Zygo-Ad

കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കായിക മേളയും ഇൻക്ലൂസീവ് സ്പോർട്സും ഒക്ടോബർ 7 മുതൽ തലശ്ശേരിയിൽ


തലശ്ശേരി: കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കായിക മേളയും ഇൻക്ലൂസീവ് സ്പോർട്സും ഒക്ടോബർ 7 മുതൽ 10 വരെ തലശ്ശേരി വി.ആർ. കൃഷ്ണയ്യർ മെമ്മോറിയൽ മുൻസിപ്പൽ സിന്തറ്റിക് സ്റ്റേഡിയത്തിൽ വെച്ച് നടക്കും.

കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബർ 8-ന് രാവിലെ 10 മണിക്ക് എം.എൽ.എ. കാരായി രാജൻ നിർവ്വഹിക്കും. ചടങ്ങിൽ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഷൈനി ഡി. പതാക ഉയർത്തും. ജില്ലയിലെ വിവിധ ഉപജില്ലകളിൽ നിന്നായി ആയിരക്കണക്കിന് കായികപ്രതിഭകൾ നാല് ദിവസങ്ങളിലായി നടക്കുന്ന വിവിധ മത്സര ഇനങ്ങളിൽ മാറ്റുരയ്ക്കും.



വളരെ പുതിയ വളരെ പഴയ