തലശ്ശേരി: കണ്ണൂർ സൗത്ത് സബ് ജില്ലാ കായിക മേളയിൽ പെരളശ്ശേരി എ.കെ.ജി. സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ കിരീടം ചൂടി. തലശ്ശേരി ബ്രണ്ണൻ കോളേജ് സിന്തറ്റിക് ട്രാക്കിൽ നടന്ന ആവേശകരമായ പോരാട്ടങ്ങൾക്കൊടുവിലാണ് സ്കൂൾ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
സബ് ജൂനിയർ, സീനിയർ ബോയ്സ്, സീനിയർ ഗേൾസ് എന്നീ വിഭാഗങ്ങളിൽ വ്യക്തമായ ആധിപത്യം പുലർത്തി ഓവറോൾ ചാമ്പ്യന്മാരായാണ് പെരളശ്ശേരി സ്കൂൾ കിരീടമുയർത്തിയത്. പ്രതിഭറ്റ കായികതാരങ്ങളുടെ മികച്ച പ്രകടനമാണ് സ്കൂളിനെ വലിയ വിജയത്തിലേക്ക് നയിച്ചത്.
