Zygo-Ad

അൽ മദ്രസത്തുൽ മുബാറക എൽ.പി. സ്കൂളിൽ ‘ഡിജിറ്റൽ സ്ക്വയർ’ ഉദ്ഘാടനം ചെയ്തു

 


ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി പഠനത്തെ കൂടുതൽ മികവുറ്റതാക്കുക എന്ന ലക്ഷ്യത്തോടെ സൈദാർപള്ളി അൽ മദ്രസത്തുൽ മുബാറക എൽ.പി. സ്കൂളിൽ ഒരുക്കിയ ‘ഡിജിറ്റൽ സ്ക്വയർ’ പദ്ധതിയുടെ ഉദ്ഘാടനം നടന്നു. സ്കൂൾ മാനേജർ സി. ഹാരിസ് ഹാജി പദ്ധതി ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ സാങ്കേതികവിദ്യയോടുള്ള താൽപര്യം വളർത്തുന്നതിനും ഡിജിറ്റൽ പഠനസാധ്യതകൾ പ്രയോജനപ്പെടുത്തി അവരുടെ അറിവും നൈപുണ്യവും വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

വാർഡ് കൗൺസിലർ ശർമ്മിള അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് റബീസ് മാസ്റ്റർ സ്വാഗതം ആശംസിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൾ നാസിഫ് എം.ജെ. പദ്ധതിയെക്കുറിച്ച് വിശദീകരണം നൽകി. ചടങ്ങിൽ മാനേജ്‌മെന്റ് കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി സാജിം എം. നന്ദി രേഖപ്പെടുത്തി.


വളരെ പുതിയ വളരെ പഴയ