Zygo-Ad

കണ്ണൂർ റവന്യൂ ജില്ലാ ഇൻക്ലൂസീവ് സ്പോർട്സ്: ചൊക്ലി ബി.ആർ.സി.ക്ക് മൂന്നാം സ്ഥാനം; ആഹ്ലാദ റാലി സംഘടിപ്പിച്ചു


തലശ്ശേരി: കണ്ണൂർ റവന്യൂ ജില്ലാ കായികമേളയോടനുബന്ധിച്ച് തലശ്ശേരി നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന ഭിന്നശേഷി കുട്ടികളുടെ ഇൻക്ലൂസീവ് സ്പോർട്സിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ചൊക്ലി ബി.ആർ.സി.യുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. വിജയത്തിൽ പങ്കാളികളായ കുട്ടികളെയും അധ്യാപകരെയും അഭിവാദ്യം ചെയ്തുകൊണ്ട് സംഘടിപ്പിച്ച വർണ്ണാഭമായ റാലി ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് ഫ്ലാഗ് ഓഫ് ചെയ്തു.

ചടങ്ങിൽ വാർഡംഗം സി.കെ. ജനീബ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ. സബ് ജില്ലാ പ്രസിഡന്റ് രഞ്ജിത്ത്, കെ.എ.ടി.എഫ്. ജില്ലാ ട്രഷറർ മുഹമ്മദ് മംഗലശ്ശേരി, കെ.പി.പി.എച്ച്.എ. പ്രതിനിധി രാജീവൻ, ചൊക്ലി യു.പി. സ്കൂൾ ഹെഡ്മിസ്ട്രസ് ജിഷ, എച്ച്.എം. ഫോറം പ്രതിനിധി മനേഷ്, പി.എം.യു.പി. ഹെഡ്മാസ്റ്റർ അബ്ദുൽ സലീം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ചൊക്ലി ബി.പി.സി. അബ്ദുള്ള കോച്ചേരി സ്വാഗതവും സ്പെഷ്യൽ എജ്യുക്കേറ്റർ ശ്രീലത നന്ദിയും പറഞ്ഞു. ഇൻക്ലൂസീവ് മേളയിൽ പങ്കെടുത്ത മുഴുവൻ ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും ബി.ആർ.സി. പ്രതിനിധികളും അധ്യാപകരും ബാന്റ് മേളത്തിന്റെ അകമ്പടിയോടെ നടന്ന റാലിയിൽ അണിനിരന്നു. പുളിയനമ്പ്രം സ്കൂളിലെ വിദ്യാർത്ഥികളാണ് റാലിക്ക് ബാന്റ് മേളമൊരുക്കിയത്.



വളരെ പുതിയ വളരെ പഴയ