തലശ്ശേരി: വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ടീൻസ്പേസ് ജില്ലാ ഹയർ സെക്കന്ററി സ്റ്റുഡന്റ്സ് കോൺഫറൻസ് 2026 നവംബർ 22 ന് തലശ്ശേരിയിൽ നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
സ്വാഗതസംഘ രൂപീകരണ കൺവെൻഷൻ വിസ്ഡം ജില്ലാ പ്രസിഡന്റ് ഇസ്മയിൽ കിണവക്കൻ ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്സ് കണ്ണൂർ ജില്ലാ പ്രസിഡന്റ് തുഫൈൽ കാവുംപടി അധ്യക്ഷത വഹിച്ചു. വിസ്ഡം ജില്ലാ ട്രഷറർ കെ കെ അഷ്റഫ്, എം യൂനുസ്, ടി കെ ഉബൈദ്, വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ സെക്രട്ടറി ശാക്കിർ അൽ ഹികമി, ട്രഷറർ മുഹമ്മദ് ഷിബിൽ, ജില്ലാ ഭാരവാഹികളായ അക്രം വളപട്ടണം, എ പി ഫർസീൻ, മുഹമ്മദ് ഫസ്ഹാൻ, നവാൽ ഉളിക്കൽ, ഫയാദ് ഹുസൈൻ എന്നിവർ സംസാരിച്ചു.
സ്വാഗതസംഘം ഭാരവാഹികളായി അബൂബക്കർ ഫാറൂഖി, അബ്ദുൽ റസാഖ് ബഹ്റൈൻ, പി കെ ശരീഫ്, വെൽക്കം അഷ്റഫ്, ഹുസൈൻ കുഞ്ഞി (മുഖ്യ രക്ഷാധികാരികൾ), ഇസ്മായിൽ കിണവക്കൽ (ചെയർമാൻ), സി പി സലീം, കെ കെ അഷ്റഫ്, ഫൈസൽ ഹുസൈൻ, ടി കെ ഉബൈദ് (വൈസ് ചെയർമാന്മാർ), ശാക്കിർ അൽ ഹികമി (ജനറൽ കൺവീനർ), യൂനുസ് മാഹി, ഷമീൽ തലശ്ശേരി, അബ്ദുൽ ഖാദർ ഷാസ്, അബ്ബാസ് ഹാമിദ്, മുഹമ്മദ് ഫസ്ഹാൻ (കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.
വിവിധ സബ് കമ്മിറ്റി ചെയർമാൻ, കൺവീനർമാർ: രജിസ്ട്രേഷൻ: ഫൈസൽ ഹുസൈൻ, ശാക്കിർ അൽ ഹികമി പ്രോഗ്രാം & റിസപ്ഷൻ: അബ്ദുള്ള ഫാസിൽ, തുഫൈൽ കാവുംപടി പബ്ലിസിറ്റി: ഷബീർ എം കെ, അക്രം വളപട്ടണം ദഅവ: വി മേമി, ഫയാദ് ഹുസൈൻ ഫിനാൻസ്: കെ കെ അഷ്റഫ്, മുഹമ്മദ് ഷിബിൽ ഐ ടി & റെക്കോർഡിങ്: ഇ പി അബ്ദുൽ ഖാദർ ഫുഡ്: ഷംസുദ്ധീൻ, നവാൽ ഉളിക്കൽ വെന്യൂ: സിറാജുദ്ധീൻ, മുഹമ്മദ് ഫസ്ഹാൻ മീഡിയ & പി ആർ: ടി ഹാഷിം, ഷമൽ വമ്പൻ ട്രാഫിക് & വളണ്ടിയർ: എ കെ നൂറുദ്ധീൻ, എ പി ഫർസീൻ വാട്ടർ & സാനിറ്റേഷൻ: മജീദ്, ഫാസിൽ അൽ ഹികമി മെഡിക്കൽ: അഷ്റഫ് ഹാജി, ഡോ. സഫ്ദർ സുബൈർ.
