Zygo-Ad

തലശേരി നഗരസഭയിൽ തീവ്രശുചീകരണ യജ്ഞത്തിന് തുടക്കമാകുന്നു


തലശേരി: തലശേരി നഗരസഭയിലെ 53 വാർഡുകളിലും ഈ മാസം 10 മുതൽ ഓക്ടോബർ രണ്ട് വരെ നീളുന്ന തീവ്രശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നു. വിവിധ സന്നദ്ധ സംഘടനകളുടെയും ആയിരക്കണക്കിന് ആളുകളുടെയും സഹകരണത്തോടെയാണ് വാർഡുകൾ ശുചീകരിക്കുന്നത്. കാടുപിടിച്ച നിലയിലുള്ള സ്വകാര്യ സ്ഥലങ്ങൾ ശുചീകരിക്കുന്നതിനായി ബന്ധപ്പെട്ട ഉടമസ്ഥരുടെ സഹായം തേടും.

ശുചീകരണ പ്രവർത്തനങ്ങൾക്കായി ഓരോ വാർഡിലും നഗരസഭയും ശുചിത്വ മിഷനും ചേർന്ന് 20,000 രൂപ വീതം അനുവദിക്കും. മെഷീൻ കട്ടറും തൊഴിലാളികളെയും നഗരസഭ നേരിട്ട് ലഭ്യമാക്കും. പ്രതിദിനം അഞ്ച് വാർഡുകളിൽ വീതമാണ് മെഷീൻ കട്ടറിന്റെ സേവനം നൽകുക. പൊതുമരാമത്ത്, ദേശീയപാത റോഡുകളുടെ ശുചീകരണത്തിന് ബന്ധപ്പെട്ട വകുപ്പുകളുടെ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്. മികച്ച രീതിയിൽ ശുചീകരണം നടത്തുന്ന ഡിവിഷനുകൾക്കും വാർഡുകൾക്കും സമ്മാനങ്ങൾ നൽകും.

പദ്ധതിക്ക് മുന്നോടിയായി ആരോഗ്യ സ്ഥിരം സമിതി അംഗങ്ങളുടെയും ആരോഗ്യപ്രവർത്തകരുടെയും യോഗം ചേർന്നു. നഗരസഭാ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ, വൈസ് ചെയർപേഴ്സൺ വി. സതി, സ്ഥിരം സമിതി ചെയർപേഴ്സൺ സി.ഒ.ടി. ഷെബീർ എന്നിവർ യോഗത്തിൽ സംസാരിച്ചു.

 

വളരെ പുതിയ വളരെ പഴയ