Zygo-Ad

തലശ്ശേരി ജനറൽ ആശുപത്രി കെട്ടിട നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണം: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നിവേദനം നൽകി


തലശ്ശേരി: ജനറൽ ആശുപത്രിയിലെ കുട്ടികളുടെ വാർഡിന്റെയും തീവ്രപരിചരണ വിഭാഗത്തിന്റെയും കെട്ടിട നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുനിസിപ്പൽ എഞ്ചിനീയർക്ക് നിവേദനം നൽകി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.പി. അരവിന്ദാക്ഷന്റെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.

കെട്ടിടം അടച്ചിട്ടത് കാരണം കുട്ടികളുടെ ചികിത്സയ്ക്ക് പ്രത്യേക സൗകര്യമില്ലാതെ രോഗികൾ ബുദ്ധിമുട്ടുകയാണെന്നും ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളും അനുബന്ധ വസ്തുക്കളും നശിക്കുകയാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

കെട്ടിട നിർമ്മാണത്തിന്റെ പ്രവൃത്തി അടുത്ത തിങ്കളാഴ്ച ടെൻഡർ ചെയ്യുമെന്നും എത്രയും വേഗം പണി പൂർത്തിയാക്കി വാർഡ് പ്രവർത്തനക്ഷമമാക്കുമെന്നും മുനിസിപ്പൽ എഞ്ചിനീയർ നിവേദക സംഘത്തിന് ഉറപ്പ് നൽകി. മുനിസിപ്പൽ കൗൺസിലർ എ. ഷർമ്മിള, ജനറൽ സെക്രട്ടറി പി.വി. രാധാകൃഷ്ണൻ, ജെതീന്ദ്രൻ കുന്നോത്ത്, എം.പി. സുധീർ ബാബു, എം. നസീർ, യു. സിയാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.


വളരെ പുതിയ വളരെ പഴയ