Zygo-Ad

സംസ്കാര സാഹിതി തലശ്ശേരി നിയോജക മണ്ഡലം ഭാരവാഹികളുടെ സ്ഥാനാരോഹണവും മെമ്പർഷിപ്പ് വിതരണവും സെപ്റ്റംബർ 13-ന്


തലശ്ശേരി: കെ.പി.സി.സി സംസ്കാര സാഹിതി തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളുടെ ചുമതലയേൽക്കലും മെമ്പർഷിപ്പ് കാർഡ് വിതരണവും സെപ്റ്റംബർ 13 ഞായറാഴ്ച വൈകിട്ട് നാലിന് നടക്കും. മാടപ്പീടിക ഗുംട്ടി രാജീവ് ഭവനിൽ നടക്കുന്ന ചടങ്ങ് സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ. പ്രമോദ് ഉദ്ഘാടനം ചെയ്യും.

നിയോജക മണ്ഡലം ചെയർമാൻ സി.പി. പ്രസിൽ ബാബുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കെ.പി.സി.സി അംഗം വി. രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തും. സംസ്കാര സാഹിതി ജില്ലാ ചെയർമാൻ സുരേഷ് കുമാർ പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് കാർഡുകൾ വിതരണം ചെയ്യും.

ചടങ്ങിൽ മണ്ഡലത്തിലെ വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.


വളരെ പുതിയ വളരെ പഴയ