തലശ്ശേരി: തലശ്ശേരി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചരിത്ര പഠന യാത്ര സെപ്റ്റംബർ 13 ഞായറാഴ്ച പുറപ്പെടും. ചരിത്ര പഠന യാത്ര കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റഷീദ് കരിയാടൻ, റഷീദ് തലായി, മഹറുഫ് ആലഞ്ചേരി എന്നിവരുടെ നേതൃത്വത്തിലാണ് യാത്ര ഏകോപിപ്പിക്കുന്നത്.
ഞായറാഴ്ച പുലർച്ചെ 5.30-ന് തലശ്ശേരി സ്റ്റേഡിയം പള്ളി പരിസരത്ത് വെച്ച് മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് സി.കെ.പി. മമ്മു യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മുസ്ലിം ലീഗ് മുന്നോട്ടുവെച്ച വിദ്യാഭ്യാസ, സാംസ്കാരിക, മത, രാഷ്ട്രീയ നേട്ടങ്ങളും ചരിത്ര സ്മാരകങ്ങളും നേരിൽ കണ്ടറിയുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. അറബി ഭാഷാ സമര പോരാട്ടത്തിലെ രക്തസാക്ഷികളുടെ സ്മരണകൾ പുതുക്കി മലപ്പുറം കളക്ടറേറ്റ് പരിസരത്ത് പഠന യാത്ര സമാപിക്കും.