Zygo-Ad

കൊളശ്ശേരി ടോൾ പ്ലാസ മാർച്ച്: എം ഷാജർ ഉൾപ്പെടെ നൂറോളം ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ കേസ്.

തലശേരി മാഹി ബൈപാസിലെ കൊളശ്ശേരി ടോൾ പ്ലാസയിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ വൻ പോലീസ് നടപടി. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.

ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം എം ഷാജർ ഉൾപ്പെടെ കണ്ടാലറിയാവുന്ന നൂറോളം പ്രവർത്തകർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ടോൾ പിരിവിനെതിരെ നടന്ന പ്രതിഷേധ മാർച്ച് അക്രമാസക്തമാവുകയും പോലീസ് ബാരിക്കേഡ് തകർക്കാൻ ശ്രമിക്കുകയും ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

വളരെ പുതിയ വളരെ പഴയ