തലശേരി: ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം ഫുട്ബോൾ പ്രേമികൾക്ക് തത്സമയം ആസ്വദിക്കാൻ തലശേരിയിൽ ബിഗ് സ്ക്രീൻ ഒരുങ്ങുന്നു. വ്യാപാരി വ്യവസായി സമിതി യൂത്ത് വിങ്ങിന്റെ നേതൃത്വത്തിലാണ് കളി കാണാൻ വിപുലമായ സൗകര്യം ഒരുക്കുന്നത്.
തലശേരി നഗരസഭയുടെയും ക്ലബ് 4ജിയുടെയും സഹകരണത്തോടെ തലശേരി പഴയ ബസ് സ്റ്റാൻഡിലാണ് ബിഗ് സ്ക്രീൻ സ്ഥാപിക്കുന്നത്. ഫൈനൽ പോരാട്ടം വലിയ ജനപങ്കാളിത്തത്തോടെ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.
