Zygo-Ad

തലശ്ശേരി പ്രസ് ഫോറവും ഇ.കെ. നായനാർ സ്മാരക ലൈബ്രറിയും സംയുക്തമായി ശിൽപശാല നടത്തി


തലശ്ശേരി: നിർമിത ബുദ്ധി (എ.ഐ) അതിവേഗം മാധ്യമ രംഗത്ത് മാറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മാധ്യമ പ്രവർത്തകർ പുതിയ സാങ്കേതിക വിദ്യകളെ ഉത്തരവാദിത്വത്തോടെയും പ്രഫഷനൽ മികവോടെയും ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി തലശ്ശേരി പ്രസ് ഫോറവും പത്രാധിപർ ഇ.കെ. നായനാർ സ്മാരക ലൈബ്രറിയും സംയുക്തമായി ശിൽപശാല സംഘടിപ്പിച്ചു. 'നിർമിത ബുദ്ധികാലത്തെ മാധ്യമ പ്രവർത്തനം' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ശിൽപശാല ഏറെ ശ്രദ്ധേയമായി.

തലശ്ശേരി താലൂക്കിലെയും മാഹിയിലെയും മാധ്യമപ്രവർത്തകരെ പങ്കെടുപ്പിച്ചുള്ള ശിൽപശാല തലശ്ശേരി എ.എസ്.പി ഡോ.എം. നന്ദഗോപൻ ഉദ്ഘാടനം ചെയ്തു.

തലശ്ശേരി കോളജ്‌ ഓഫ്‌ എൻജിനീയറിങ്ങിലെ അസോസിയേറ്റ് പ്രഫസർ ഡോ. ടി.കെ. മുനീർ ക്ലാസെടുത്തു. നവാസ്‌ മേത്തർ അധ്യക്ഷത വഹിച്ചു. പി. ദിനേശൻ സ്വാഗതവും എൻ. സിറാജുദ്ദീൻ നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ