Zygo-Ad

മുൻ മുഖ്യമന്ത്രി ലീഡർ കെ കരുണാകരന്റെ 108ാം ജന്മദിനത്തോടനുബന്ധിച്ച് ഛായാ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.


തലശ്ശേരി : മുൻ മുഖ്യമന്ത്രി ലീഡർ കെ കരുണാകരന്റെ 108ാം ജന്മദിനത്തിന്റെ ഭാഗമായി തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എൽഎസ് പ്രഭു മന്ദിരത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.

ഛായാ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. മുൻ കെ പി സി സി സെക്രട്ടറി വി.എൻ. ജയരാജ് ഉത്ഘാടനം ചെയ്തു.

ഒ.ഹരിദാസ് ,എൻ.അഷറഫ് , അനസ് ചാലിൽ, കെ.ലതിക, കെ.ഇ.പവിത്ര രാജ്, അഡ്വ കെ.സി.രഘുനാഥ്, അഡ്വ: പി.വി. സനൽകുമാർ സംസാരിച്ചു. പി.വി. രാധാകൃഷ്ണൻ സ്വാഗതവും, എം.പി.സുധീർ ബാബു നന്ദിയും പറഞ്ഞു.

സി.എം.സുധിൻ, എം. നസീർ, കെ.എസ് ശ്രീനിവാസൻ, എ.വി.രാമദാസ്, യു.സിയാദ്, കെ.പി.മനോജ് കുമാർ, പി.സുകുമാരൻ, പി.സി. മോഹനൻ, എം.അനൂപ്, എൻ.വി. ചന്ദ്ര മോഹനൻ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ