Zygo-Ad

വടകര വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റിക്കെതിരെ ഏഴ് ലക്ഷത്തിന്റെ തട്ടിപ്പ് കേസ്


വടകര ഉയർന്ന വാർഷിക പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ നിക്ഷേപമായി വാങ്ങി തട്ടിപ്പ് നടത്തിയതായി പരാതി.

വടകര വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തിന്റെ ഡയറക്ടർമാർക്കെതിരെയാണ് വടകര പോലീസ് കേസെടുത്തത്.

പൊന്മേരിപ്പറമ്പില്‍ അന്തദത്തില്‍ ഹൗസില്‍ അഭിലാഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

 പരാതിക്കാരന്റെ അമ്മയില്‍ നിന്നും സ്ഥാപനത്തിന്റെ ഡയറക്ടർമാരായ പ്രതികള്‍ 2023 മുതല്‍ ഏഴ് ലക്ഷം (7,00,000) രൂപയാണ് നിക്ഷേപമായി വാങ്ങിയത്. ഉയർന്ന വാർഷിക പലിശ നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തുക കൈപ്പറ്റിയത്.

വളരെ പുതിയ വളരെ പഴയ