തലശ്ശേരി: ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആയി നിയമിതനായ അഡ്വ. ടി.ആസഫലി, സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമിതനായ ടി എം എയുടെ മുൻ പ്രസിഡണ്ട് കൂടിയായ അഡ്വ. ടി.പി. സാജിദ് എന്നിവരെ ആദരിക്കുന്നു.
11 ന് ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് തലശ്ശേരി പഴയ ബസ്സ് സ്റ്റാന്റ് പാർകോ റസിഡൻസിയിൽ വെച്ചാണ് ആദരിക്കൽ ചടങ്ങ് നടക്കുന്നത്.
അതോടൊപ്പം പ്ലസ്‌ടു പരീക്ഷയിൽ തലശ്ശേരി ടൗണിലെ സ്കൂളുകളിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണവും നടക്കും. റമീസ് പാറാലിന്റെ കരിയർ ഗൈഡൻസ് ഓറിയന്റേഷൻ ക്ലാസും ഉണ്ടായിരിക്കുന്നതാണ്.
