തലശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ആഞ്ജനേയാ സേവാ ട്രസ്റ്റിന്റെ മുൻ ചെയർപേഴ്സൺ സ്മിതാ ജയമോഹനെ മൈസൂർ ആയുർ മഠത്തിന്റെ ഈ വർഷത്തെ ആയുർ പുരസ്കാരം നൽകി ആദരിച്ചു. ആയുർ വില്ലേജിന്റെ സ്ഥാപകൻ ഡോ. മനു ബി. മേനോനാണ് പുരസ്കാരം സമ്മാനിച്ചത്.
ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ആഞ്ജനേയാ സേവാ ട്രസ്റ്റ് സമൂഹത്തിലെ അർഹരായ നിരവധി പേർക്ക് വിവിധ ക്ഷേമപദ്ധതികളിലൂടെ സഹായഹസ്തം നീട്ടിവരികയാണ്. സാമൂഹിക സേവനരംഗത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് സ്മിതാ ജയമോഹന് ഈ പുരസ്കാരം ലഭിച്ചത്.
സാമൂഹിക സേവനരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് മുമ്പും സ്മിതാ ജയമോഹൻ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്.
