തലശ്ശേരി: മുസ്ലിം യൂത്ത് ലീഗ് മുൻസിപ്പൽ പ്രവർത്തക സമിതി യോഗം ശിഹാബ് തങ്ങൾ സൗധത്തിൽ ചേർന്നു. സംഘടന പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജൂലൈ 15 ന് 'ചിറക്' നേതൃ ക്യാമ്പ് സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. മുസ്ലിം ലീഗ് മുൻസിപ്പൽ സെക്രട്ടറി കെ സി ഷെബീർ യോഗം ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ പ്രസിഡന്റ് റമീസ് നരസിംഹത്തിന്റെ അധ്യക്ഷതയിലായിരുന്നു ചടങ്ങ്.
ജില്ലാ യൂത്ത് ലീഗ് ഉപാധ്യക്ഷൻ തഫ്‌ലീം മാണിയാട്ട്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ജംഷീർ മഹമ്മൂദ്, ജനറൽ സെക്രട്ടറി അഫ്സൽ മട്ടാമ്പ്രം, ദിൽഷാദ് മാരിയമ്മ, ഫഹദ് പുനത്തിൽ, റുഫൈസ് ഉബൈസ്, നിജാദ് പി കെ, നൗഷാദ് മാക്കൂട്ടം, റിഷാദ് കണ്ണോത്ത് പള്ളി എന്നിവർ സംസാരിച്ചു. ചടങ്ങിൽ അഫ്നീദ് യു സ്വാഗതവും അസറുദീൻ കണ്ണോത്ത് പള്ളി നന്ദിയും രേഖപ്പെടുത്തി.
