തലശ്ശേരി: തലശ്ശേരി നഗര വികസന പ്രവർത്തനങ്ങളിൽ നഗരസഭാ ഭരണകൂടം കാണിക്കുന്ന അനാസ്ഥ അവസാനിപ്പിച്ച് വികസനം യാഥാർഥ്യമാക്കണമെന്നും, അല്ലാത്തപക്ഷം സമരം ശക്തമാക്കുമെന്നും മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൾ കരീം ചേലേരി പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തലശ്ശേരി മുനിസിപ്പൽ ഓഫീസിനു മുന്നിൽ മുസ്ലിം ലീഗ് തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സി കെ പി മമ്മു ധർണ്ണയിൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ എ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. കെ സി അഹമ്മദ്, ബഷീർ ചെറിയാണ്ടി, സാഹിർ പാലക്കൽ, റഷീദ് കരിയാടൻ, ആര്യ ഹുസൈൻ, എ കെ സക്കരിയ്യ, റഹ്മാൻ തലായി, മഹ്റൂഫ് ആലഞ്ചേരി, വി ജലീൽ, കെ സി ഷബീർ, ടി വി റാഷിദ ടീച്ചർ, തഫ്ലീം മാണിയാട്ട്, ജംഷീർ മഹമൂദ്, റമീസ് നരസിംഹ, റുബ്സീന ടി എം, കെ സി തസ്നി, ഇ കെ ജലാലു, പി പി മുഹമ്മദലി തുടങ്ങിയ നേതാക്കൾ ധർണ്ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഹമ്മദ് അൻവർ സി സ്വാഗതവും ട്രഷറർ മുനവ്വർ അഹമ്മദ് നന്ദിയും രേഖപ്പെടുത്തി.
