Zygo-Ad

തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കോൺഗ്രസ് പ്രവർത്തകർ ധർമ്മേന്ദ്ര പ്രധാന്റെ രാജി ആഹ്‌ളാദ പ്രകടനം നടത്തി.


തലശ്ശേരി: ഡൽഹിയിൽ യുവജന - വിദ്യാർത്ഥികൾ ദിവസങ്ങളായി നടത്തിയ സമരത്തിന്റെയും , പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പോരാട്ട വിജയത്തിലും കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയിലും ആഹ്ലാദം പ്രകടിപ്പിച്ച് കൊണ്ട് തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി.

പ്രകടനത്തിന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷൻ, കെ.സുരേശൻ, സുശീൽ ചന്ത്രോത്ത്, എ. ഷർമിള, പി.എൻ.പങ്കജാക്ഷൻ, വി.എ. രമ്യ, ഉച്ചുമ്മൽ ശശി, കെ. ഇ.പവിത്ര രാജ്, അനസ് ചാലിൽ, പി.ഒ. റാഫി ഹാജി, എം പി.സുധീർ ബാബു, ജെതീന്ദ്രൻ കുന്നോത്ത്, അഡ്വ പി.വി. സനൽകുമാർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ