പിണറായി: എരുവട്ടി ജവഹർ മന്ദിരം ശാന്തി നഗറിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു
പിണറായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. സുജിത്ത് കുമാർ കാരായിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഡി.സി.സി. ജനറൽ സെക്രട്ടറി പുതുക്കുടി ശ്രീധരൻ ഉദ്ഘാടനം ചെയ്തു.
തുടർന്ന്, "ലഹരി ഒരു കൊലയാളി" എന്ന വിഷയത്തിൽ റിട്ട. സബ് ഇൻസ്പെക്ടർ ബിന്ദുരാജ് ബോധവൽക്കരണ ക്ലാസ് നയിച്ചു.
ചടങ്ങിൽ മൗഞ്ചേരി ദിനേശ്ബാബു, ടി. പ്രവീൺ, നുച്ചിൽ രാജൻ എന്നിവർ സംസാരിച്ചു. സി. സന്തോഷ്, കെ. ഷിജു, ജയപ്രകാശ്, നിജിൽ കണ്ടേമ്പത്ത് എന്നിവർ പരിപാടിയുടെ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
രാഹുൽ കണ്ടേമ്പത്ത് സ്വാഗതവും ബിനീഷ് ചന്ദ്രോത്ത് നന്ദിയും രേഖപ്പെടുത്തി.
