Zygo-Ad

സിറാജുദ്ദീൻ പറമ്പത്ത് രചിച്ച 'പാറാലോർമ്മകൾ' പ്രകാശനം ചെയ്തു


തലശ്ശേരി: പ്രമുഖ പ്രഭാഷകനും പരിശീലകനും ഫാമിലി കൗൺസിലറും പോസിറ്റീവ് പോസിബിലിറ്റീസ് ഡയറക്ടറുമായ സിറാജുദ്ദീൻ പറമ്പത്ത് രചിച്ച "പാറാലോർമ്മകൾ" പാറാൽ അരോമ കൺവെൻഷൻ സെന്ററിൽ പ്രകാശനോത്സവത്തിൽ പാറാലിലെ പത്തിലധികം മുതിർന്ന വ്യക്തിത്വങ്ങൾ ചേർന്ന് പ്രകാശന കർമ്മം നിർവ്വഹിച്ചു.

തന്റെ ജന്മനാടായ പാറാലിൻ്റെ അരനൂറ്റാണ്ടുകാലത്തെ ഓർമ്മകൾ ഗ്രാമീണ നാട്ടുഭാഷയുടെ സരളതയും ഹൃദ്യതയും ചേർത്ത് അവതരിപ്പിക്കുന്നതാണ് "പാറാലോർമ്മകൾ". പുസ്തകത്തിന് അവതാരിക എഴുതിയത് പാറാലിലെ ആദ്യ എഴുത്തുകാരനായ താജ്-കുഞ്ഞിപ്പാറാൽ ആണ്.

'തിരുനാമത്തിൽ' മുതൽ 'സ്മൃതിയാത്ര' വരെ 33 അധ്യായങ്ങളായി ക്രമീകരിച്ചിരിക്കുന്ന പാറാലോർമ്മകൾ പുസ്തകത്തിന്റെ അവസാന 14 പേജുകളിൽ പാറാലിലെ മണ്മറഞ്ഞു പോയ 168 പേരുടെ ഓർമ്മ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

 നിർവഹിക്കുന്ന പ്രകാശനോത്സവത്തിൽ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി സ്വന്തം കയ്യൊപ്പ് ചാർത്തിയ പാറാൽ നിവാസികളെ ആദരിച്ചു.

ഒരു നാടിന്റെ ഓർമ്മകളെയും സംസ്കാരത്തെയും ചരിത്രത്തെയും ഭാവി തലമുറയ്ക്ക് കൈമാറുന്ന ഒരു സാംസ്കാരിക ദൗത്യത്തിന്റെ ആഘോഷത്തിലായിരുന്നു പാറാലോർമ്മകളുടെ പ്രകാശനം.

"പാറാലോർമകൾ" എന്ന ഗ്രന്ഥം പാറാൽ പ്രദേശത്തിന്റെ ഓർമ്മകളും ജീവിതവും മനുഷ്യ ബന്ധങ്ങളും സാമൂഹിക-സാംസ്കാരിക പാരമ്പര്യവും രേഖപ്പെടുത്തുന്ന വിലപ്പെട്ട ചരിത്ര രേഖയാണ്. 

സിറാജുദ്ദീൻ പറമ്പത്തിന്റെ പത്താമത്തെ പുസ്തകമാണ് പ്രകാശനം ചെയ്തത്. 

സിറാജുദ്ദീൻ പറമ്പത്തിന്റെ എഴുത്തുകൾ അറിവ് പങ്കുവയ്ക്കുന്നതോടൊപ്പം മനുഷ്യരെ സമൂഹത്തോടും സ്വന്തം വേരുകളോടും കൂടുതൽ അടുപ്പിക്കുന്നവയാണ്. 

എസ് കെ പൊറ്റക്കാട് സാഹിത്യ അവാർഡ് നേടിയ പി അജിത്ത് മാസ്റ്റർ പ്രകാശനോത്സവം ഉദ്ഘാടനം ചെയ്തു. കടവത്തൂർ പി കെ എം ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപകൻ റമീസ് പാറാൽ അധ്യക്ഷത വഹിച്ചു. 

വി ടി മുഹമ്മദ് ഇർഷാദ് പാറാലോർമ്മകൾ അവലോകനം നടത്തി. റാഫി പേരാമ്പ്ര പുസ്തക പരിചയം നടത്തി. റജില കെ എ പ്രാർത്ഥനാ ഗീതവും ഈ അബ്ദുൽ വഹാബ് സ്വാഗതവും പറഞ്ഞു. 

പാറാലിലെ പൗര പ്രമുഖരായ എം പി അഹമ്മദ് ബഷീർ, പി ജാബിർ, ഡോ. അബ്ദുൽ ജലീൽ ഒതായി, പി കെ യൂസഫ്, മഹറൂഫ് മസ്കൂൻ, മുനവ്വർ കേളോത്ത്, വി പി മുഹമ്മദലി, വി ടി ഷുക്കൂർ, ബേബി ശീതള, സുലൈമാൻ മാസ്റ്റർ എന്നിവർ ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്തത്.

ഡോ. ഷഹീദ് ഇ-ബുക്ക് പ്രകാശനം ചെയ്തു. ഇ വി അമീന്‍ ഹസൻ, ഡോ. അബ്ദുൽ ജലീൽ ഒതായി, ഷംസുദ്ദീൻ നരയൻപാറ, ഷംസുദ്ദീൻ പാലക്കോട്, ശംസുദ്ദീൻ മൗലവി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പ്രൊഫ. സാഹിർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു

വളരെ പുതിയ വളരെ പഴയ