Zygo-Ad

തലശ്ശേരി ബസ് സ്റ്റാൻഡിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന; എയർ ഹോൺ ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ കണ്ടെത്തി.

 


തലശ്ശേരി: കുറ്റിപ്പുറത്തുണ്ടായ ദാരുണമായ ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ തലശ്ശേരി ബസ് സ്റ്റാൻഡിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യാപക പരിശോധന നടത്തി. സർവീസ് നടത്തുന്ന സ്വകാര്യ, കെഎസ്ആർടിസി ബസുകളിലാണ് എൻഫോഴ്സ്മെന്റ് വിഭാഗം മിന്നൽ പരിശോധന നടത്തിയത്.

പരിശോധനയിൽ എയർ ഹോണുകൾ ഉപയോഗിക്കൽ, വേഗതപ്പൂട്ട് അട്ടിമറിക്കൽ, ഡോറുകൾ ഇല്ലാതെ സർവീസ് നടത്തൽ, അനുവദനീയമല്ലാത്ത ലൈറ്റുകൾ ഉപയോഗിക്കൽ തുടങ്ങി നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. ഇത്തരത്തിൽ നിയമവിരുദ്ധമായി ഘടിപ്പിച്ച എയർ ഹോണുകൾ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തു വെച്ചുതന്നെ അഴിച്ചുമാറ്റിപ്പിച്ചു.

നിയമലംഘനം നടത്തിയ ബസുകൾക്കെതിരെ പിഴ ചുമത്തുകയും നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമങ്ങൾ പാലിക്കാതെ സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ